Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajan Pallan

Thrissur

തൃ​ശി​വ​പേ​രൂ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: രാ​ജ​ൻ പ​ല്ല​ൻ

തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു തൃ​ശി​വ​പേ​രൂ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു ധ​ന​കാ​ര്യ​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​യോ​ട് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​പാ​സ് ഇ​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ ഏ​ക കോ​ർ​പ​റേ​ഷ​ൻ തൃ​ശൂ​രാ​ണ്.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തു ബ​ജ​റ്റി​ൽ തു​ക ഉ​ൾ​പ്പെ​ടു​ത്തി​യ എ​ൻ​എ​ച്ച് 544- എ​ൻ​എ​ച്ച് 66 എ​ന്നി​വ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​ണ്ണു​ത്തി-​അ​മ​ല​ന​ഗ​ർ ലി​ങ്ക് ബൈ​പാ​സ് പ​ദ്ധ​തി അ​നു​വ​ദി​ക്ക​ണം. മും​ബൈ- പൂ​നെ ന​ഗ​ര​മാ​തൃ​ക​യി​ൽ എ​റ​ണാ​കു​ളം - തൃ​ശൂ​ർ ന​ഗ​ര​ങ്ങ​ൾ ട്വി​ൻ സി​റ്റി​യാ​യി വി​ക​സി​പ്പി​ക്ക​ണം. അ​തി​നാ​യി കൊ​ച്ചി മെ​ട്രോ തൃ​ശൂ​രി​ലേ​ക്കു നീ​ട്ട​ണം. ഇ​തി​നു കാ​ല​താ​മ​സ​മു​ണ്ടെ​ങ്കി​ൽ തൃ​ശൂ​രി​ൽ ലൈ​റ്റ് മെ​ട്രോ ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്ത​ണം.

തൃ​ശൂ​ർ പൂ​ര​ത്തി​നു പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ്, വ​ട​ക്കു​ന്നാ​ഥ​ൻ- പാ​റ​മേ​ക്കാ​വ്- തി​രു​വ​ന്പാ​ടി- തൃ​പ്ര​യാ​ർ- കൂ​ട​ൽ​മാ​ണി​ക്യം- കൊ​ടു​ങ്ങ​ല്ലൂ​ർ- ഗു​രു​വാ​യൂ​ർ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി ടൂ​റി​സം സ​ർ​ക്യൂ​ട്ട്, പു​ലി​ക​ളി ടീ​മി​നു ര​ണ്ടു​ല​ക്ഷം വീ​തം സാ​ന്പ​ത്തി​ക​സ​ഹാ​യം എ​ന്നി​വ​യും അ​നു​വ​ദി​ക്ക​ണം.

കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് വൈ​ദ്യു​തി - ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ര​മി​ച്ച​വ​ർ​ക്കു പെ​ൻ​ഷ​ൻ കൊ​ടു​ത്ത വ​ക​യി​ൽ ന​ൽ​കാ​നു​ള്ള 200 കോ​ടി അ​നു​വ​ദി​ക്ക​ണം, സം​സ്ഥാ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള തൃ​ശൂ​രി​ലെ പ്ലാ​ൻ​ഡ് സി​റ്റി​യാ​ക്കി മാ​റ്റാ​ൻ ആ​സൂ​ത്ര​ണ​വും സാ​ന്പ​ത്തി​ക​വും അ​നു​വ​ദി​ക്ക​ണം, തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യ​ത്ത് ആ​രം​ഭി​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും എം​എ​ൽ​എ ഉ​ന്ന​യി​ച്ചു.

Latest News

Corehub Up